Posts

എനിക്കൊപ്പമെത്രദൂരം...

മഴ കനത്തു പെയ്യുന്നുണ്ട്. പാലക്കാടൻ പാടങ്ങൾക്കു നടുവിലൂടെ പോകുമ്പോൾ കാണാറുള്ള നീണ്ട വരാന്തകളും , മുൾ വേലിപ്പടർപ്പുമുള്ള - മൂലോടുകൾക്ക് കുമ്മായമിട്ടുറപ്പിച്ച വീടുകൾ ഇപ്പോൾ കാണാറേയില്ല. പകരം തരിശിട്ട പാടങ്ങളിലെ കളകളിൽ നിറയെ വൈലറ്റ് കാക്കപ്പൂകൾ വിരിഞ്ഞ് അകലെയുളള കാഴ്ചകൾ മറയുന്നു.. നെന്മാറ കഴിഞ്ഞപാടെ ഉറക്കച്ചടവു വിട്ടതാണ്. ഇനി മുന്നോട്ടുള്ള ദൂരമത്രയും കണ്ണടച്ചു പോകുന്നത്രയും പരിചയമുള്ള ഇടവഴികളെപ്പോലെ തോന്നി. കയ്പഞ്ചേരി ഒരു ചെറിയ ടൗണായി മാറിയിരിക്കുന്നു. സമയ  ചക്രമനുസരിച്ചോടുന്ന ബസ്സിലെ തിക്കിതിരക്കിൽ ജനാലക്കുള്ളിലൂടെ നോക്കാറുള്ള ആ പാടവും വന്നെത്തിയിരിക്കുന്നു. അതിന്റെ അങ്ങേതലക്കലാണമ്മ വീട്. അന്നു പലപ്പോഴും തോന്നാറുണ്ട് പാടത്തിലൂടെ ഇറങ്ങിയോടിയാലവിടേക്കു ബസിനേക്കാൾ പെട്ടെന്നെത്താമെന്ന്. അന്നത്തെ പോലെ വെറുതേ നോക്കി. ഇല്ല ചുറ്റിനും തെങ്ങിൻ പടർപ്പും, പിന്നെ മൈലാഞ്ചിക്കാടും ... ആ വഴി പിന്നേയും മുന്നോട്ടു പോയി. വലത്തുവശത്തായുണ്ടായിരുന്ന സിനിമാകൊട്ടക എവിടെയായിരുന്നെന്നുപോലും അറിയാത്തത്ര ആയിടം മാറിയിരിക്കുന്നു. അമ്മ വീട്ടിലേക്കുള്ള ഇടവഴിക്കരികിലുണ്ടായിരുന്ന പൊതുടാപ്പും എങ്ങോ മറഞ്ഞിരിക്കുന്നു. പിന്ന

അവൾ

  അവൻ വെറുപ്പോടെ അവളുടെ മുഖത്തേക്കു നോക്കി.ആ നെറ്റിതടത്തിലെ വലിയ ചുവന്ന സിന്ദൂരപ്പൊട്ട്, വല്ലാത്തൊര ഭംഗിയോടെ ഉദിച്ചു നിൽക്കുന്നു. കരിം പച്ചയിൽ മഞ്ഞ ബോർഡറുള്ള പട്ടുസാരിയാണവൾ അപ്പോൾ ധരിച്ചിരുന്നത്. അവിടവിടെ കസവിൻ്റെ കുത്തുകളും. കയ്യിൽ നിറയെ കുപ്പിവളകൾ പല നിറത്തിൽ, കഴുത്തിൽ വലിയ മാല, മുടിയിൽ വച്ച മുല്ല പൂക്കൾ ഷോൾഡറിൽ വന്ന് കിടക്കുന്നു. അവനു ദേഷ്യം വന്നു. അവൻ കണ്ട അന്നു മുതൽ അവൾ ഇങ്ങനേ ആയിരുന്നില്ല. ഇളം കളറിലുള്ള വസ്ത്രങ്ങളും, ചെറിയ പൊട്ടും അങ്ങിനെ എല്ലാത്തിലും മിതത്വം പാലിച്ച് .പിന്നെ ഇന്നെന്താണിവൾക്കു പറ്റിയത്. "ഇതാരാണ്?'' അവളെ ചൂണ്ടി അവൻ ചോദിച്ചു. ദേഷ്യത്താൽ കണ്ണുകൾ നന്നേ ചുമന്നിരുന്നു. ചുറ്റിനും നിന്നവർ അവനെ വല്ലാതെ നോക്കി. അവളുടെ അച്ഛൻ പോലും ഒരു നിമിഷം എഴുന്നേറ്റ് സ്തബ്ധനായി നിന്നു പോയി. ആ അലർച്ചയിൽ...... അവൻ്റെ അമ്മ, ഓടി വന്ന്, അവനെ നെഞ്ചോട് ചേർത്ത് നിറുത്തി. "മോനേ, എന്താടാ ഇത്?? '' "അമ്മേ ഞാനൊരുക്കി കോട്ടേ ഇവളെ " പിന്നെ പോയി അലമാരയിൽ അടുക്കി വച്ചിരുന്ന, വേലക്കു പോകുമ്പോൾ ഉടുക്കാനായി എടുത്തു വച്ച ഇളം റോസ് നിറത്തിലുള്ള കോട്ടൺ സാരി കൊണ്ട് വന്നു ടിപ്പ

സുഗന്ധം പരത്തുന്ന ചിലർ...

മഴക്കാറുണ്ട്, ഇരുട്ടിനെ വീണ്ടും തളർത്തുന്ന മേഘത്തിന്റെ കനംവും. വൈകിയാൽ വരും വരെ ഇറയത്തു മഴ നനഞ്ഞമ്മ നിൽക്കുന്നുണ്ടാവും. നടത്തത്തിനു വേഗം കൂടി , ഷാളിന്റെ തല കൊണ്ട് മുഖത്തെ നനവു തുടച്ചു. ഒന്നു തുമ്മിയാൽ പിന്നെ അതിനാവും. അല്ലെങ്കിൽ തന്നെ ഇന്ന് പതിവിലും വൈകി. 4.30ന്റെ ബസ്സു കിട്ടിയില്ലെന്നു പറഞ്ഞാൽ ദേഷ്യം വരും. നേരത്തേ ഇറങ്ങാൻ നോക്കാണ്ടല്ലേ ന്ന് പറഞ്ഞ്. ബസ്സ് ഇല്ലായിരുന്നു ന്ന് കളളം പറയാം. അതേ നിവർത്തിയുള്ളു. ഒരു കള്ള ചിരി ചുണ്ടിൽ വന്നെത്തി നോക്കിയോ? അപ്പൊ ഇതൊന്നും വരാഞ്ഞാ മത്യാർന്നു. നല്ല തണുപ്പല്ലെ എന്തായാലും അമ്മ ഇന്ന് ചായ ചൂടാറാതിരിക്കാൻ അടുപ്പിന്റെടു ത്തക്ക് വച്ച്ണ്ടാവും. ഇനിപ്പോ തണുത്താലും അമ്മടെ ചായകുടിക്കാൻ നല്ല രുചിയാ . ഇന്ന് വൈകീട്ട് ഉമ്മറത്തിരിക്കാം, ഇടവഴിയിലെ ഗുൽമോഹറിന്റെ ഇതളുകൾ മുഴുവനും മുറ്റത്താവും ഉതിർന്ന് കിടക്കുന്നത് , പിന്നെ നേർത്ത മഴയും തണുപ്പും ... എഴുതാം. കുറേ കാലമായി വാക്കുകൾ എന്നോട് സമരത്തിലാണ്, ഇന്നതിനൊരു സന്ധിയുണ്ടാക്കണം. മനസ്സിൽ ചിന്തകളുടെ കടലിരമ്പി. നടപ്പൊന്നു കൂടി വേഗത്തിലാക്കിയാലോ? തിരുവാണികാവെത്തിയ തേ ഉള്ളൂ. മനക്കലെ പടി കഴിയണ വരെയെങ്കിലും ആരെയെങ്കിലും കൂട്ടിനു

ആ വീടിന്റെ ഉടമ..

" ഒരു പുസ്തകമെഴുതണം : അതിൽ ജീവിതം വേണം. വെട്ടിയും തിരുത്തിയും ആരും ആരെയും അറിയാത്ത വാക്കുകളിൽ ഇരുളിനെ പുതപ്പിച്ച ചില കഥകൾ വേണം. നേരിന്റെ കഥകൾ. അത് വായിച്ച് പലരും ചോദിക്കണം, ആരെ ക്കുറിച്ചാ ന്ന് ...?" അതും പറഞ്ഞ് ഞാൻ ചിരിച്ചു. അവനും. " സത്യത്തിൽ നീ എഴുതുന്നതൊക്കെ ആരെക്കുറിച്ചാ ?" ഞാനവന്റെ കണ്ണു കളിലേക്കു നോക്കി പിന്നേയും ചിരിച്ചു. കൈകൾ ചേർത്തു പിടിച്ചപ്പോൾ വലതു കൈയ്യിലെ നീണ്ട നഖം എന്റെ കണ്ണിൽ പെട്ടു. "അയ്യേ ഇതെന്താ? " "ചുമ്മാ , അത് വളരും തനിയേ പൊട്ടും പിന്നേം വളരും. "  " കൊള്ളൂല" "ഉം" അവൻ ഉത്തരം ഒരു മൂളലിൽ ഒതുക്കി. പിന്നെ കുറച്ചു നേരം പരസ്പരം മിണ്ടാതെ പുറത്തേക്കു നോക്കി ഇരുന്നു. പിറകിലേക്കു പോകുന്ന ഓരോ കാഴ്ചകളിലും ഇനിയും കാണാൻ ഹൃദയം കൊതിക്കുന്ന നന്മകൾ. അവയിൽ ഗ്രാമവും സന്ധ്യയും വിട പറഞ്ഞു. അപ്പാർട്ട്മെന്റ്സും, ഹൈമാസ്റ്റ് ലൈറ്റും , മഞ്ഞ പകലുകളായ് തെളിഞ്ഞു വരുന്നു. "ഇറങ്ങാറായി.'' ഒരു നെടുവീർപ്പോടെ ഞാനവന്റെ കണ്ണുകളിലേക്കു നോക്കി. "അപ്പൊ എങ്ങനാ, ഇറങ്ങിയ ഉടനെ തിരിഞ്ഞു നോക്കാതെ ഓടുമായിരിക്കും ലെ " അവനെന്നെ കളിയാക

തിരിച്ചു വരാവുന്ന യാത്രകൾ :

ഉച്ചയോടടുക്കുന്ന സമയത്താണ് അമ്മ കയറി വന്നത്. നല്ല മെറൂൺ കളറിൽ ഇളം നിറത്തിലുള്ള പൂക്കളുള്ള, കഞ്ഞി പശ ചേർത്ത് വടി പോലെ നിൽക്കുന്ന സാരി. അത് ഞാൻ ഇതുവരെ അമ്മയുടെ കയ്യിൽ കണ്ടിട്ടു പോലുമില്ല. ഒരു പക്ഷെ പുതിയതായിരിക്കാം. വന്ന പാടെ അഴിച്ചിട്ടിരുന്നു മുടി മാടി മുകളിലേക്ക് കെട്ടിവച്ചു. വിശേഷം പറച്ചിലിനൊപ്പം തലേന്നോ മറ്റോ അലക്കി വിരിച്ച, മഴ വന്നപ്പോൾ അകത്തേക്കിട്ട ഈറൻ മണക്കുന്നതുണികളപ്പാടെ എടുത്ത് പുറത്തെ അയയിൽ വിരിച്ചിട്ടു. എല്ലാം കഴിഞ്ഞ് അടുക്കളയിൽ കയറി ഒരു ചായയുമായി എനിക്കരികിൽ വന്ന് നെടുവീർപ്പിട്ടു. "ഞാനൊന്ന് മാറി നിന്നപ്പോഴേക്കും ആകെ അലങ്കോലമായല്ലോ..? " ഒന്നും മിണ്ടാതെ അമ്മയെ തന്നെ നോക്കി, എന്തിനാണ് അമ്മ ഇത്ര ദിവസം മാറിനിന്നത്. :- എന്നു ചോദിക്കണമെന്നുണ്ട്. പക്ഷെ, പണ്ടെന്നോ പഠിപ്പിച്ച പാഠം - വല്ലാതെ സ്നേഹിക്കുന്നവർക്കു നേരെ വാക്കുകളിൽ മധുരം ചേർക്കരുത്. അമ്മതന്നെയാണ് പഠിപ്പിച്ചത് അത്. ചായ മുഴുവൻ കുടിച്ച് പതിവു പോലെ അടുക്കളയിൽ ഗ്ലാസു കഴുകാൻ കടന്നപ്പോൾ അമ്മ അത് വാങ്ങി - "ഇങ്ങു തന്നേക്ക് . നീ പോവാനൊരുങ്ങിയതല്ല. " തിരികെ വരുമ്പോൾ ഒരു കിറ്റ് നിറയെ എന്തെല്ലാമോ എനിക്കു നീട്ടി - &q

ശതാവരിക്കാലം

Image
അങ്ങിനെ ഒരു ശതാവരി... ഒരു വിരൽ തുമ്പിൻ്റെ അകലമുണ്ട് ആകാശം ഇരുളുന്നതും കാത്ത് ഓടി അലച്ചെത്തുന്ന പാഴ്കിനാവുകൾക്ക് - എൻ്റെ പേടിച്ചരണ്ട വിരലുകൾക്കപ്പുറം വീണ്ടുമൊരു വിരൽ തുമ്പിൻ്റെ അകലം. നടന്നു നടന്ന്, തിരികെ നടന്ന്.... ആകാശ കടൽ നീന്തിവരണമെനിക്ക് - ആ വിടവു തീർക്കാൻ . വികലമായ പാതയിൽ നിൻ്റെ നിഴലാകണം. പാതിയും മറഞ്ഞവ പുനർജനിക്കണം. രാത്രി ചില്ലകളിൽ ശതാവരി പൂക്കൾ വിടരണം... പിന്നെയും പിന്നെയും ബാല്യത്തിലേക്ക് ചേക്കേറണം. അതിനിയും അകലെയാണ്‌... ഇന്നില്ലെന്ന യാഥാർത്ഥ്യത്തിൽ നിന്നും - എന്നും കൂടെയുണ്ടീ ഓർമ്മക്കളെന്ന സത്യത്തിൻ്റെ അകലം. കാവലിനു നിൻ്റെ ഹൃദയത്തിനു ഞാനുണ്ടെന്ന സ്നേഹത്തിൻ്റെ അകലം. പലപ്പോഴും ഞാനറിയാതെ ഊർന്നു പോയ എന്നെ വീണ്ടെടുത്ത് വിളക്കിചേർക്കാൻ വേണ്ട അമ്മയെന്ന സ്നേഹത്തിൻ്റെ അനന്തമായ അകലം ... ആ അകലത്തിനെന്നും വേനലിലെ രാവിൽ കുനുകുനെ പൂക്കുന്ന ശതാവരിവള്ളിയുടെ വെളുത്ത നിറവും, കനത്ത ഗന്ധവുമാണ്...

ഇഷ്ടം...

Image
മറവിയുടെ മൂടുപടം ചിലപ്പോൾ പൊഴിഞ്ഞു വീഴാറുണ്ട്! കണ്ണുകളിൽ ഇരുളിന്റെ നനവ് അരിച്ചിറങ്ങുന്ന ഏകാന്തതയിൽ.... നേർത്ത തണുത്ത കാറ്റേറ്റ് കാഴ്ചകളിൽ അലിഞ്ഞ യാത്രകളിൽ, തൃ സന്ധ്യക്കു വിരുന്നിനെത്തുന്ന മുല്ല പൂവിന്റെ ഗന്ധത്തിൽ... അപ്പോഴൊക്കെ നിന്റെ ഉച്ഛ്വാസവായു എനിക്കു ചുറ്റിനും വന്നു നിറയും. നിന്റെ ചൂടിനു വേണ്ടി പുതപ്പിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും, ഒറ്റക്കല്ലെന്നു പറഞ്ഞ്, നിന്റെ ചുമലിൽ തല ചായ്ച്ചാ യാത്ര തുടരുമ്പോഴും, കാവിലെ ഉത്സവത്തിനു നീ വാങ്ങി തരാറുള്ള മുല്ല വാടാതെ കാത്തു വയ്ക്കുമ്പോഴും - അങ്ങിനെ എല്ലാം കാഴ്ചകളെ മറയ്ക്കുന്ന ഓർമ്മകളോട്, എന്തുകൊണ്ടോ എനിക്ക്  വല്ലാത്തൊരിഷ്ടം തോന്നാറുണ്ട്... കണ്ണുകലങ്ങി ഒഴുകുന്ന വേദനയിൽ അലിഞ്ഞലിഞ്ഞ് പോകുന്നൊരിഷ്ടം ...