ശതാവരിക്കാലം

അങ്ങിനെ ഒരു ശതാവരി...


ഒരു വിരൽ തുമ്പിൻ്റെ അകലമുണ്ട്
ആകാശം ഇരുളുന്നതും കാത്ത് ഓടി അലച്ചെത്തുന്ന പാഴ്കിനാവുകൾക്ക് -
എൻ്റെ പേടിച്ചരണ്ട വിരലുകൾക്കപ്പുറം വീണ്ടുമൊരു വിരൽ തുമ്പിൻ്റെ അകലം.
നടന്നു നടന്ന്,
തിരികെ നടന്ന്....
ആകാശ കടൽ നീന്തിവരണമെനിക്ക് -
ആ വിടവു തീർക്കാൻ .
വികലമായ പാതയിൽ നിൻ്റെ നിഴലാകണം.
പാതിയും മറഞ്ഞവ പുനർജനിക്കണം.
രാത്രി ചില്ലകളിൽ ശതാവരി പൂക്കൾ വിടരണം...
പിന്നെയും പിന്നെയും ബാല്യത്തിലേക്ക് ചേക്കേറണം.
അതിനിയും അകലെയാണ്‌...
ഇന്നില്ലെന്ന യാഥാർത്ഥ്യത്തിൽ നിന്നും -
എന്നും കൂടെയുണ്ടീ ഓർമ്മക്കളെന്ന സത്യത്തിൻ്റെ അകലം.
കാവലിനു നിൻ്റെ ഹൃദയത്തിനു ഞാനുണ്ടെന്ന സ്നേഹത്തിൻ്റെ അകലം.
പലപ്പോഴും ഞാനറിയാതെ ഊർന്നു പോയ എന്നെ വീണ്ടെടുത്ത് വിളക്കിചേർക്കാൻ വേണ്ട അമ്മയെന്ന സ്നേഹത്തിൻ്റെ അനന്തമായ അകലം ...
ആ അകലത്തിനെന്നും വേനലിലെ രാവിൽ കുനുകുനെ പൂക്കുന്ന ശതാവരിവള്ളിയുടെ വെളുത്ത നിറവും, കനത്ത ഗന്ധവുമാണ്...

Comments

Popular posts from this blog

അവൾ

ഇഷ്ടം...

എനിക്കൊപ്പമെത്രദൂരം...