അവൾ

 





അവൻ വെറുപ്പോടെ അവളുടെ മുഖത്തേക്കു നോക്കി.ആ നെറ്റിതടത്തിലെ വലിയ ചുവന്ന സിന്ദൂരപ്പൊട്ട്, വല്ലാത്തൊര ഭംഗിയോടെ ഉദിച്ചു നിൽക്കുന്നു. കരിം പച്ചയിൽ മഞ്ഞ ബോർഡറുള്ള പട്ടുസാരിയാണവൾ അപ്പോൾ ധരിച്ചിരുന്നത്. അവിടവിടെ കസവിൻ്റെ കുത്തുകളും. കയ്യിൽ നിറയെ കുപ്പിവളകൾ പല നിറത്തിൽ, കഴുത്തിൽ വലിയ മാല, മുടിയിൽ വച്ച മുല്ല പൂക്കൾ ഷോൾഡറിൽ വന്ന് കിടക്കുന്നു. അവനു ദേഷ്യം വന്നു.


അവൻ കണ്ട അന്നു മുതൽ അവൾ ഇങ്ങനേ ആയിരുന്നില്ല. ഇളം കളറിലുള്ള വസ്ത്രങ്ങളും, ചെറിയ പൊട്ടും അങ്ങിനെ എല്ലാത്തിലും മിതത്വം പാലിച്ച് .പിന്നെ ഇന്നെന്താണിവൾക്കു പറ്റിയത്.


"ഇതാരാണ്?''


അവളെ ചൂണ്ടി അവൻ ചോദിച്ചു.

ദേഷ്യത്താൽ കണ്ണുകൾ നന്നേ ചുമന്നിരുന്നു. ചുറ്റിനും നിന്നവർ അവനെ വല്ലാതെ നോക്കി. അവളുടെ അച്ഛൻ പോലും ഒരു നിമിഷം എഴുന്നേറ്റ് സ്തബ്ധനായി നിന്നു പോയി. ആ അലർച്ചയിൽ......


അവൻ്റെ അമ്മ, ഓടി വന്ന്, അവനെ നെഞ്ചോട് ചേർത്ത് നിറുത്തി.


"മോനേ, എന്താടാ ഇത്?? ''


"അമ്മേ ഞാനൊരുക്കി കോട്ടേ ഇവളെ "


പിന്നെ പോയി അലമാരയിൽ അടുക്കി വച്ചിരുന്ന, വേലക്കു പോകുമ്പോൾ ഉടുക്കാനായി എടുത്തു വച്ച ഇളം റോസ് നിറത്തിലുള്ള കോട്ടൺ സാരി കൊണ്ട് വന്നു ടിപ്പിച്ചു .നെറ്റിയിലുള്ള പൊട്ടിൻ്റെ വലുപ്പം ഉടുമുണ്ടിൻ്റെ തല കൊണ്ട് കുറച്ചു., മുല്ല പൂമാല വെട്ടി പാകത്തിനാക്കി.പക്ഷെ ചന്ദനക്കുറി തൊടുവിക്കാനായി അവളുടെ നെറ്റിയിൽ തൊട്ടതും അവൻ്റെ കൈ

 പിൻവലിഞ്ഞു.കാരണം അത്രമേൽ തണുത്തിരുന്നു അവളുടെ ശരീരം. ഉറഞ്ഞ ചോര ഞരമ്പുകളിൽ വിങ്ങി കിടക്കുന്നതിൻ്റെ തണുപ്പ്.

അവളുടെ കൈകൾ ചുണ്ടോട് ചേർക്കണമെന്ന് അവനു തോന്നിയില്ല. കാരണം അവൻ അവളെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു.

ആളുകൾ പിന്നെയും വന്നു കൊണ്ടേയിരിന്നു.

എങ്കിലും അവൻ അവളുടെ അടുത്തു നിന്നും മാറിയില്ല ..

ത്ത ശൂന്യതയിൽ അവളെ മാത്രം ശ്രദ്ധിച്ചങ്ങിനെ:

എന്തെന്നാൽ, ഒരു പക്ഷെ അന്നു മാത്രമാണവൾ അവനു മുൻപേ ഇറങ്ങിയത്.!


PRATHlBHA.S.PANICKER

Comments

Popular posts from this blog

ഇഷ്ടം...

എനിക്കൊപ്പമെത്രദൂരം...