ഇഷ്ടം...


മറവിയുടെ മൂടുപടം
ചിലപ്പോൾ പൊഴിഞ്ഞു വീഴാറുണ്ട്!
കണ്ണുകളിൽ ഇരുളിന്റെ നനവ് അരിച്ചിറങ്ങുന്ന ഏകാന്തതയിൽ....
നേർത്ത തണുത്ത കാറ്റേറ്റ് കാഴ്ചകളിൽ അലിഞ്ഞ യാത്രകളിൽ,
തൃ സന്ധ്യക്കു വിരുന്നിനെത്തുന്ന
മുല്ല പൂവിന്റെ ഗന്ധത്തിൽ...
അപ്പോഴൊക്കെ നിന്റെ ഉച്ഛ്വാസവായു എനിക്കു ചുറ്റിനും വന്നു നിറയും.
നിന്റെ ചൂടിനു വേണ്ടി
പുതപ്പിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും,
ഒറ്റക്കല്ലെന്നു പറഞ്ഞ്,
നിന്റെ ചുമലിൽ തല ചായ്ച്ചാ യാത്ര തുടരുമ്പോഴും,
കാവിലെ ഉത്സവത്തിനു നീ വാങ്ങി തരാറുള്ള മുല്ല വാടാതെ കാത്തു വയ്ക്കുമ്പോഴും -
അങ്ങിനെ എല്ലാം കാഴ്ചകളെ മറയ്ക്കുന്ന ഓർമ്മകളോട്,
എന്തുകൊണ്ടോ എനിക്ക്  വല്ലാത്തൊരിഷ്ടം തോന്നാറുണ്ട്...
കണ്ണുകലങ്ങി ഒഴുകുന്ന വേദനയിൽ അലിഞ്ഞലിഞ്ഞ് പോകുന്നൊരിഷ്ടം ...


Comments

Popular posts from this blog

അവൾ

എനിക്കൊപ്പമെത്രദൂരം...