കുന്നിക്കുരു മഴ
മഴ...
മനസ്സിൻ്റെ ഏതോ കോണിൽ തിമർത്തു ചെയ്യുകയാണ്.
ഓർമ്മകളുടെ ഭാണ്ഡം മറന്നു വച്ചിso:
നനച്ചത് കണ്ണുനീർ മഴയാണ്...
ഇന്നലെകളെ ആസ്വദിക്കാൻ പഠിപ്പിച്ചതും അതേ തെളിനീരു തന്നെ.
എവിടെയാണോ ഞാൻ നിന്നെ മറക്കാൻ പഠിച്ചത് അവിടെ എന്നെ തിരയാൻ പഠിപ്പിച്ചതും, പിന്നെ തിരികെ പോകാൻ പ്രേരിപ്പിച്ചതും, എല്ലാം നീയാണ്.
പ്രണയത്തിൻ്റെ ചുവപ്പു തന്ന്, വിരഹത്തിൻ്റെ വേദനയിൽ എന്നെ തളച്ച മൗനമേ നീയാണ് -
നീ മാത്രമാണ് എന്നെ നനച്ചത്.
ചുവപ്പിച്ചു ചുവപ്പിച്ച് പിന്നെ മൗനത്തിൻ്റെ ഇരുട്ടിൽ എന്നെ കുളിരണിയിച്ച കുന്നിക്കുരു മഴ ...
Comments
Post a Comment