അവൻ വെറുപ്പോടെ അവളുടെ മുഖത്തേക്കു നോക്കി.ആ നെറ്റിതടത്തിലെ വലിയ ചുവന്ന സിന്ദൂരപ്പൊട്ട്, വല്ലാത്തൊര ഭംഗിയോടെ ഉദിച്ചു നിൽക്കുന്നു. കരിം പച്ചയിൽ മഞ്ഞ ബോർഡറുള്ള പട്ടുസാരിയാണവൾ അപ്പോൾ ധരിച്ചിരുന്നത്. അവിടവിടെ കസവിൻ്റെ കുത്തുകളും. കയ്യിൽ നിറയെ കുപ്പിവളകൾ പല നിറത്തിൽ, കഴുത്തിൽ വലിയ മാല, മുടിയിൽ വച്ച മുല്ല പൂക്കൾ ഷോൾഡറിൽ വന്ന് കിടക്കുന്നു. അവനു ദേഷ്യം വന്നു. അവൻ കണ്ട അന്നു മുതൽ അവൾ ഇങ്ങനേ ആയിരുന്നില്ല. ഇളം കളറിലുള്ള വസ്ത്രങ്ങളും, ചെറിയ പൊട്ടും അങ്ങിനെ എല്ലാത്തിലും മിതത്വം പാലിച്ച് .പിന്നെ ഇന്നെന്താണിവൾക്കു പറ്റിയത്. "ഇതാരാണ്?'' അവളെ ചൂണ്ടി അവൻ ചോദിച്ചു. ദേഷ്യത്താൽ കണ്ണുകൾ നന്നേ ചുമന്നിരുന്നു. ചുറ്റിനും നിന്നവർ അവനെ വല്ലാതെ നോക്കി. അവളുടെ അച്ഛൻ പോലും ഒരു നിമിഷം എഴുന്നേറ്റ് സ്തബ്ധനായി നിന്നു പോയി. ആ അലർച്ചയിൽ...... അവൻ്റെ അമ്മ, ഓടി വന്ന്, അവനെ നെഞ്ചോട് ചേർത്ത് നിറുത്തി. "മോനേ, എന്താടാ ഇത്?? '' "അമ്മേ ഞാനൊരുക്കി കോട്ടേ ഇവളെ " പിന്നെ പോയി അലമാരയിൽ അടുക്കി വച്ചിരുന്ന, വേലക്കു പോകുമ്പോൾ ഉടുക്കാനായി എടുത്തു വച്ച ഇളം റോസ് നിറത്തിലുള്ള കോട്ടൺ സാരി കൊണ്ട് വന്നു ടിപ്പ...
മറവിയുടെ മൂടുപടം ചിലപ്പോൾ പൊഴിഞ്ഞു വീഴാറുണ്ട്! കണ്ണുകളിൽ ഇരുളിന്റെ നനവ് അരിച്ചിറങ്ങുന്ന ഏകാന്തതയിൽ.... നേർത്ത തണുത്ത കാറ്റേറ്റ് കാഴ്ചകളിൽ അലിഞ്ഞ യാത്രകളിൽ, തൃ സന്ധ്യക്കു വിരുന്നിനെത്തുന്ന മുല്ല പൂവിന്റെ ഗന്ധത്തിൽ... അപ്പോഴൊക്കെ നിന്റെ ഉച്ഛ്വാസവായു എനിക്കു ചുറ്റിനും വന്നു നിറയും. നിന്റെ ചൂടിനു വേണ്ടി പുതപ്പിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും, ഒറ്റക്കല്ലെന്നു പറഞ്ഞ്, നിന്റെ ചുമലിൽ തല ചായ്ച്ചാ യാത്ര തുടരുമ്പോഴും, കാവിലെ ഉത്സവത്തിനു നീ വാങ്ങി തരാറുള്ള മുല്ല വാടാതെ കാത്തു വയ്ക്കുമ്പോഴും - അങ്ങിനെ എല്ലാം കാഴ്ചകളെ മറയ്ക്കുന്ന ഓർമ്മകളോട്, എന്തുകൊണ്ടോ എനിക്ക് വല്ലാത്തൊരിഷ്ടം തോന്നാറുണ്ട്... കണ്ണുകലങ്ങി ഒഴുകുന്ന വേദനയിൽ അലിഞ്ഞലിഞ്ഞ് പോകുന്നൊരിഷ്ടം ...
മഴക്കാറുണ്ട്, ഇരുട്ടിനെ വീണ്ടും തളർത്തുന്ന മേഘത്തിന്റെ കനംവും. വൈകിയാൽ വരും വരെ ഇറയത്തു മഴ നനഞ്ഞമ്മ നിൽക്കുന്നുണ്ടാവും. നടത്തത്തിനു വേഗം കൂടി , ഷാളിന്റെ തല കൊണ്ട് മുഖത്തെ നനവു തുടച്ചു. ഒന്നു തുമ്മിയാൽ പിന്നെ അതിനാവും. അല്ലെങ്കിൽ തന്നെ ഇന്ന് പതിവിലും വൈകി. 4.30ന്റെ ബസ്സു കിട്ടിയില്ലെന്നു പറഞ്ഞാൽ ദേഷ്യം വരും. നേരത്തേ ഇറങ്ങാൻ നോക്കാണ്ടല്ലേ ന്ന് പറഞ്ഞ്. ബസ്സ് ഇല്ലായിരുന്നു ന്ന് കളളം പറയാം. അതേ നിവർത്തിയുള്ളു. ഒരു കള്ള ചിരി ചുണ്ടിൽ വന്നെത്തി നോക്കിയോ? അപ്പൊ ഇതൊന്നും വരാഞ്ഞാ മത്യാർന്നു. നല്ല തണുപ്പല്ലെ എന്തായാലും അമ്മ ഇന്ന് ചായ ചൂടാറാതിരിക്കാൻ അടുപ്പിന്റെടു ത്തക്ക് വച്ച്ണ്ടാവും. ഇനിപ്പോ തണുത്താലും അമ്മടെ ചായകുടിക്കാൻ നല്ല രുചിയാ . ഇന്ന് വൈകീട്ട് ഉമ്മറത്തിരിക്കാം, ഇടവഴിയിലെ ഗുൽമോഹറിന്റെ ഇതളുകൾ മുഴുവനും മുറ്റത്താവും ഉതിർന്ന് കിടക്കുന്നത് , പിന്നെ നേർത്ത മഴയും തണുപ്പും ... എഴുതാം. കുറേ കാലമായി വാക്കുകൾ എന്നോട് സമരത്തിലാണ്, ഇന്നതിനൊരു സന്ധിയുണ്ടാക്കണം. മനസ്സിൽ ചിന്തകളുടെ കടലിരമ്പി. നടപ്പൊന്നു കൂടി വേഗത്തിലാക്കിയാലോ? തിരുവാണികാവെത്തിയ തേ ഉള്ളൂ. മനക്കലെ പടി കഴിയണ വരെയെങ്കിലും ആരെയെങ്കിലും കൂട്ടിനു...
❤️
ReplyDelete